KasargodLatest NewsKeralaNattuvarthaNews

വയോധികനെ വെട്ടി പരിക്കേൽപ്പിച്ചു : ഭാര്യക്കും മകനുമെതിരെ കേസെടുത്തു

മൂ​വാ​രി​ക്കു​ണ്ടി​ലെ കെ. ​അ​മ്പു​വി​നാ​ണ് (78) ഇ​ട​തു​കൈ​ക്ക് വെ​ട്ടേ​റ്റ​ത്

കാ​ഞ്ഞ​ങ്ങാ​ട്: വയോധികന് വെ​ട്ടേ​റ്റ സംഭവത്തിൽ ഭാ​ര്യ​ക്കും മ​ക​നു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൂ​വാ​രി​ക്കു​ണ്ടി​ലെ കെ. ​അ​മ്പു​വി​നാ​ണ് (78) ഇ​ട​തു​കൈ​ക്ക് വെ​ട്ടേ​റ്റ​ത്.

Read Also : കുറച്ചുകൂടെ കഴമ്പുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നന്നാവും എന്നാണ് എനിക്ക് തോന്നുന്നത് : വിമര്‍ശനവുമായി ചിന്താ ജെറോം

​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേസിനാസ്പദമായ സം​ഭ​വം. സംഭവവുമായി ബന്ധപ്പെട്ട് അ​മ്പു​ ന​ൽ​കി​യ പ​രാ​തി​യി​ൽ മ​ക​ൻ സ​ജി​ത്, ഭാ​ര്യ ശാ​ന്ത എ​ന്നി​വ​ർ​ക്കെ​തി​രെയാണ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തത്.

ത​ന്നെ സം​ര​ക്ഷി​ക്കാ​ത്ത​വ​ർ​ക്ക് വീ​ടും പ​റ​മ്പും എ​ഴു​തി ​ന​ൽ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ന് മ​ക​ൻ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഭാ​ര്യ മ​ര​വ​ടി​കൊ​ണ്ട് കൈ​ക്കും കാ​ലി​നും അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നു​മാ​ണ് വയോധികൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button