KeralaLatest NewsNews

അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു: സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. കല്ലമ്പലം സിപിഎം പുല്ലൂർമുക്ക് മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായ സുദേവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് 80 കാരനായ സുദേവനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Read Also: അദാനിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ പോലീസ് കസ്റ്റഡിയില്‍: എ.എ റഹിം

പെൺകുട്ടി നിന്നിരുന്നത് അമ്മൂമ്മയുടെ വീട്ടിലായിരുന്നു. പകൽ സമയങ്ങളിൽ മറ്റ് കുട്ടികളോടൊപ്പം അടുത്തുള്ള സുദേവന്റെ വീട്ടിൽ പെൺകുട്ടി കളിക്കാനെത്തുമായിരുന്നു. ഈയവസരം മുതലെടുത്താണ് ഇയാൾ കുട്ടിയെ പീഡനത്തിന് വിധേയനാക്കിയത്. കഴിഞ്ഞ ദിവസം കുട്ടി ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി.

അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, കേസ് ഒതുക്കി തീർക്കുന്നതിന് പോലീസിന്റെയും പാർട്ടിയുടെയും ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുവെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

Read Also: ദീൻദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം: സ്പാർക്ക് റാങ്കിംഗിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button