Latest NewsNewsTechnology

ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവരാണോ? കിടിലൻ ഓഫറുമായി ജിയോ എത്തി

ക്രിക്കറ്റ് പ്രേമികളുടെ താൽപ്പര്യത്തിനനുസരിച്ചാണ് പുതിയ പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഐപിഎല്ലിനോട് അനുബന്ധിച്ച് ജിയോയുടെ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി ഗംഭീര പ്ലാനാണ് ജിയോ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജിയോയുടെ ക്രിക്കറ്റ് പ്ലാനിൽ അൺലിമിറ്റഡ് ട്രൂ 5ജി ഡാറ്റ ഉപയോഗിച്ച് സ്ക്രീനിലുടനീളം 4കെ വ്യക്തതയിൽ ഒന്നിലധികം ക്യാമറ ആംഗിളുകൾ വഴി ജിയോ ഉപഭോക്താക്കൾക്ക് ലൈവ് മത്സരങ്ങൾ കാണാൻ സാധിക്കും.

ക്രിക്കറ്റ് പ്രേമികളുടെ താൽപ്പര്യത്തിനനുസരിച്ചാണ് പുതിയ പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തടസമില്ലാത്ത സ്ട്രീമിംഗ് അനുഭവം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ദിവസേന 3 ജിബി ഡാറ്റയും, സൗജന്യ ഡാറ്റ വൗച്ചറുകളും കമ്പനി നൽകുന്നതാണ്. 150 ജിബി വരെ ആനുകൂല്യങ്ങളുള്ള എക്സ്ക്ലൂസീവ് ഡാറ്റ ആഡ്- ഓണും അൺലിമിറ്റഡ് ട്രൂ- 5ജി ഡാറ്റയും നൽകുന്നതാണ്. ഈ ഓഫർ ഇന്ന് മുതലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക.

Also Read: ‘കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെ’: രാഹുൽ ഗാന്ധിക്ക് എം സ്വരാജിന്റെ പിന്തുണ

shortlink

Related Articles

Post Your Comments

Related Articles


Back to top button