Latest NewsNewsTechnology

പിൻ നമ്പർ ഇല്ലാതെ യുപിഐ പേയ്മെന്റുകൾ നടത്താം, പേടിഎം ‘യുപിഐ ലൈറ്റിനെ’ പിന്തുണയ്ക്കുന്ന 10 ബാങ്കുകൾ ഇവയാണ്

യുപിഐ ലൈറ്റ് മുഖാന്തരം പരമാവധി 200 രൂപ വരെയാണ് അടയ്ക്കാൻ സാധിക്കുക

വിവിധ ആവശ്യങ്ങൾക്കായുള്ള പേമെന്റുകൾ നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് യുപിഐ. വളരെ എളുപ്പത്തിലും വേഗത്തിലും പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്നു എന്നതാണ് ഇവയുടെ പ്രധാന സവിശേഷത. യുപിഐ സേവനം നടത്താൻ ഇന്റർനെറ്റ് ആവശ്യമാണ്. ഇത് പല സാഹചര്യങ്ങളിലും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. ഇതിനെ തുടർന്നാണ് ആർബിഐ യുപിഐ ലൈറ്റ് പുറത്തിറക്കിയത്. ഇന്റർനെറ്റിന്റെ സഹായമില്ലാതെയും, യുപിഐ പിൻ നമ്പർ എന്റർ ചെയ്യാതെയും പണമടയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ്.

യുപിഐ ലൈറ്റ് മുഖാന്തരം പരമാവധി 200 രൂപ വരെയാണ് അടയ്ക്കാൻ സാധിക്കുക. ആദ്യ ഘട്ടത്തിൽ ചുരുക്കം ചില ബാങ്കുകൾ മാത്രമായിരുന്നു യുപിഐ ലൈറ്റ് സേവനം അനുവദിച്ചിരുന്നത്. നിലവിൽ, പത്ത് ബാങ്കുകൾ പേടിഎം യുപിഐ ലൈറ്റിനെ പിന്തുണയ്ക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.

  • പേടിഎം പേയ്മെന്റ് ബാങ്ക്
  • കാനറ ബാങ്ക്
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  • എച്ച്ഡിഎഫ്സി ബാങ്ക്
  • ഇന്ത്യൻ ബാങ്ക്
  • കൊട്ടക് മഹീന്ദ്ര ബാങ്ക്
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
  • ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്

Also Read: ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം! എല്ലാം ഒരുമിച്ചു കൊണ്ടു പോകാൻ ശ്രമിച്ച ഒരുത്തി കാരണം നഷ്ടപ്പെട്ടത് ഒരു ജീവൻ

shortlink

Related Articles

Post Your Comments


Back to top button