Latest NewsNewsIndia

ശ്രീകൃഷ്ണരൂപത്തെ സ്വപ്നത്തില്‍ കണ്ടുവെന്ന വാദവുമായി ബിഹാര്‍ മന്ത്രി

സ്വപ്നവുമായി ബന്ധപ്പെട്ട് മന്ത്രി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ സ്വപ്‌നം സൂപ്പര്‍ ഹിറ്റ്

പാറ്റ്‌ന: ശ്രീകൃഷ്ണരൂപത്തെ സ്വപ്നത്തില്‍ കണ്ടുവെന്ന വാദവുമായി ബിഹാര്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. സ്വപ്നവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. തേജ് പ്രതാപ് ഉറങ്ങുന്നതും ഇതിനിടെ അദ്ദേഹം കാണുന്ന സ്വപ്നവും പ്രതീകാത്മകമായി കൂട്ടിച്ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Read Also; നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും രാഹുൽ ഗാന്ധിയെ ഭയമാണെന്ന് ഷാഫി പറമ്പിൽ

.മഹാഭാരതം സീരിയലില്‍നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് വീഡിയോ. ‘ഞാന്‍ ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിക്കുന്നു’ എന്ന കുറിപ്പും വീഡിയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. മന്ത്രി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെ നെറ്റിസണ്‍സ് ഇത് ഏറ്റെടുത്തു. ഇപ്പോള്‍ മന്ത്രിയുടെ സ്വപ്‌നം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.

ഉപമുഖ്യമന്ത്രിയായ സഹോദരന്‍ തേജസ്വി യാദവിനെ അര്‍ജുനനെന്നും തന്നെ ശ്രീകൃഷ്ണനെന്നുമാണ് തേജ് പ്രതാപ് സാധാരണയായി വിശേഷിപ്പിക്കാറുള്ളത്.

അന്തരിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്നം കണ്ടതായും ഇദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മുലായത്തിന്റെ പാര്‍ട്ടി ചിഹ്നമായ സൈക്കിളില്‍ ഇദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് എത്തിയതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button