Latest NewsKeralaNews

ചെക്ക് പോസ്റ്റിലെ വാഹന പരിശോധന: എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ യുവാവിനെ LSD സ്റ്റാമ്പുമായി അറസ്റ്റ് ചെയ്തു. തോൽപ്പെട്ടിയിലാണ് സംഭവം. ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡ (വയസ്സ് 23) യെ ആണ് അറസ്റ്റ് ചെയ്തത്.

Read Also: പോപ്പുലര്‍ ഫ്രണ്ട് ആശയവാദികള്‍ക്ക് കനത്ത തിരിച്ചടി, നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം: സുപ്രീം കോടതി

ഇയാളിൽ നിന്നും മാരക മയക്കുമരുന്നായ 0.079 ഗ്രാം എൽ. എസ്. ഡി സ്റ്റാമ്പ് കണ്ടെടുത്തു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മാനന്തവാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിൽജിത്ത് പി. ബി യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് വി, സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോദ് പി ആർ, ജോബിഷ് കെ, ബിനു എം എം, വിപിൻ പി, എക്‌സൈസ് ഡ്രൈവർ അബ്ദുൽ റഹീം എം വി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read Also: ‘ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് മനസ്സു തകർന്ന് ചില പുരുഷന്മാർക്ക് മാനസിക നില തെറ്റുന്നത്’: മെൻസ് അസോസിയേഷൻ ഇടപെടുന്നു

shortlink

Related Articles

Post Your Comments


Back to top button