Latest NewsKeralaNews

‘റോബിന്റെ കുടുംബവീട്ടില്‍ പോയിരുന്നു, അയൽക്കാർ മുഴുവൻ നെഗറ്റീവ് ആണ് പറഞ്ഞത്’: ഫിറോസ് ഖാൻ പറയുന്നു

ബിഗ് ബോസ് വഴി പ്രശസ്തനായ റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റോബിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ഫിറോസ് ഖാന്‍. ബട്ടര്‍ഫ്‌ളൈ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് മനസ് തുറക്കുന്നത്. റോബിന് എന്തുകൊണ്ടാണ് ഇത്രയും ആരാധകരെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് ഫിറോസ് പറയുന്നത്.

‘റോബിനുമായി എനിക്ക് വ്യക്തിപരമായ വിരോധങ്ങളൊന്നുമില്ല. ഷോ കഴിഞ്ഞ ശേഷം റോബിനും കിടിലം ഫിറോസും ചേര്‍ന്ന് എന്നെ വീഡിയോ കോള്‍ ചെയ്തിരുന്നു. റോബിന്‍ അത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് പേജിലിട്ടിരുന്നു. ബിഗ് ബോസില്‍ എന്ത് ചെയ്തിട്ടാണ് റോബിന് ഇത്രയും ഫാന്‍സ് എന്ന് താന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. ഇപ്പോഴും റോബിന്‍ ജീവിക്കുന്നത് ബിഗ് ബോസ് വച്ചാണ്. നാല് സീസണ്‍ കഴിഞ്ഞു, എന്നാല്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് റോബിനാണ്. പി.ആർ വർക്ക് ആണെങ്കിലും.

എന്നാല്‍ എന്തുകൊണ്ടാണ് റോബിന് ഇത്രയും ഫാന്‍സ് എന്ന് തനിക്ക് മനസിലാകുന്നില്ല. റോബിന്‍ ബിഗ് ബോസിലായിരുന്ന സമയത്ത് താന്‍ തന്റെ ചാനലിന്റെ ഭാഗമായി റോബിന്റെ കുടുംബവീട്ടില്‍ പോയി വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്. റോബിന്റെ അയല്‍വാസികളില്‍ നിന്നും നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ റോബിന്‍ ഷോയില്‍ നില്‍ക്കുന്നതിനാല്‍ താനത് ചാനലില്‍ ഇട്ടില്ല. പോസിറ്റീവ് മാത്രമാണ് താന്‍ കാരണം റോബിന് പ്രശ്‌നമുണ്ടാകരുതെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്’, ഫിറോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button