ThiruvananthapuramNattuvarthaKeralaNews

ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം: തീയണയ്ക്കാന്‍ തീവ്രശ്രമം

കൊച്ചി: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. പ്ലാന്റിലെ സെക്ടര്‍ ഏഴിലാണ് തീ പടര്‍ന്നത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റിന് പുറമെ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്രദേശത്ത് പുക വ്യാപിക്കുന്നതിനെ തുടർന്ന് പരിസരവാസികള്‍
ആശങ്കയിലാണ്.

കഴിഞ്ഞ തീപിടിത്തത്തിന് ഏറ്റവും അവസാനം തീയണച്ച സെക്ടര്‍ ഏഴിലാണ് ഇപ്പോൾ തീ പടര്‍ന്നത്. തീ മാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിലേക്ക് വ്യാപിക്കാതിരിക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളമൊഴിക്കുകയാണ്. വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

വൈദ്യുത വാഹനങ്ങളുടെ പ്രിയ വിപണിയായി കേരളം മാറുന്നു, ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് വിൽപ്പന

മാര്‍ച്ച് രണ്ടിനാണ് ബ്രഹ്‌മപുരത്ത് ആദ്യ തീപിടിത്തം ഉണ്ടായത്. 13ന് ആണ് തീ പൂര്‍ണമായും അണയ്ക്കാനായത്. ഇതിന് പിന്നാലെ, കൊച്ചി കോര്‍പറേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നും തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്ക് ഇത് ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.

വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.കേരളത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button