Latest NewsNewsBusiness

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിൽ വൻ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഇത്തവണ സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് 98 മില്യൺ ഡോളർ ഉയർന്ന് 18.219 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്

രാജ്യത്ത് വിദേശ നാണ്യ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം. മാർച്ച് 17- ന് ആരംഭിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിദേശ നാണ്യ ശേഖരം 12.789 ബില്യൺ ഡോളർ ഉയർന്ന് 572.801 ബില്യൺ ഡോളറായി. കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി 10.485 ബില്യൺ ഡോളറായി. സ്വർണശേഖരം 2.187 ബില്യൺ ഡോളർ ഉയർന്ന് 44.109 ബില്യൺ ഡോളറിൽ എത്തി.

ഡോളറിന്റെ അടിസ്ഥാനത്തിലുള്ള വിദേശ കറൻസി ആസ്തികളിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യ വർദ്ധന അല്ലെങ്കിൽ മൂല്യ തകർച്ചയുടെ ഫലവും ഉൾപ്പെട്ടിട്ടുണ്ട്. ഇത്തവണ സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് 98 മില്യൺ ഡോളർ ഉയർന്ന് 18.219 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്. 2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഏറ്റവും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിൽ എത്തിയത്.

Also Read: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button