Latest NewsNewsTechnology

ജിയോ പോസ്റ്റ്പെയ്ഡ് ഉപഭോക്താവാണോ? എൻട്രി ലെവൽ പ്ലാനിൽ വന്ന ഏറ്റവും പുതിയ മാറ്റം ഇതാണ്

പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ നിന്നും 199 രൂപയുടെ പ്ലാൻ എടുത്തുമാറ്റിയിരിക്കുകയാണ്

പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഇത്തവണ എൻട്രി ലെവൽ പ്ലാനിലാണ് ജിയോ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇതോടെ, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ നിന്നും 199 രൂപയുടെ പ്ലാൻ എടുത്തുമാറ്റിയിരിക്കുകയാണ്. പകരം, ജിയോ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 199 രൂപയിൽ നിന്നും 299 രൂപയായി ഉയർത്തുകയാണ് ചെയ്തിട്ടുള്ളത്. 299 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

299 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് 30 ജിബി അതിവേഗ ഡാറ്റയും, ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവ ഉൾപ്പെടെയുള്ള വോയിസ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. പ്രതിദിനം 100 എസ്എംഎസ് സൗജന്യമായി അയക്കാൻ സാധിക്കും. പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 299 രൂപയിൽ ആരംഭിക്കുന്നതിനാൽ ആക്ടിവേഷൻ സമയത്ത് ഒരു സിമ്മിന് 99 രൂപയാണ് പ്രോസസിംഗ് ഫീസ് ഇനത്തിൽ ഈടാക്കുക. കൂടാതെ, പുതിയ വരിക്കാർക്ക് തുടക്കത്തിൽ ജിയോ പ്രൈം മെമ്പർഷിപ്പും എടുക്കേണ്ടതിനാൽ, ഇതിനായി 99 രൂപയും ചെലവഴിക്കേണ്ടി വരും.

Also Read: രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button