KeralaLatest NewsNews

കൊല്ലത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് പശുക്കളെ, ഒരെണ്ണം ചത്തു: അറസ്റ്റ്

കൊല്ലം: പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ സുമേഷിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. കൊല്ലം ചിതറയിൽ ആണ് സംഭവം. ഇരപ്പിൽ സ്വദേശി സുമേഷിനെ കഴിഞ്ഞ ദിവസമാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കടിമയായ പ്രതി മുൻപും സമാനമായ കുറ്റം ചെയ്തിട്ടുള്ളതായി റിപ്പോർട്ട്. ക്ഷീര കർഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്. ഇയാളുടെ പരാതിയെ തുടർന്നാണ് സുമേഷിനെ പോലീസ് പിടികൂടിയത്.

ലഹരിക്ക് അടിമയായ സുമേഷിനെതിരെ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ ചെന്ന് ഇയാൾ അതിക്രമം കാണിക്കാറുണ്ട്. സ്കൂൾ കുട്ടികൾക്ക് നേരെ സുമേഷ് അശ്ലീല ചേഷ്ടകൾ കാണിക്കുന്നതും പതിവാണ്. പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് പലതവണ യുവാവിനെ അറസ്റ്റ് ചെയ്യാൻ എത്തിയിട്ടുണ്ട്. അപ്പോഴൊക്കെ മാനസികാസ്വാസ്ഥ്യം കാണിച്ച് രക്ഷപ്പെടുകയാണ് പതിവ്. സ്ത്രീകളുടെയും കുട്ടികളുടെയും പേടിസ്വപനമാണ് സുമേഷ് എന്നും കിംവദന്തികൾ ഉണ്ട്.

സലാഹുദ്ദീന്റെ പശുവിനെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് സുമേഷിനെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്. ഇയാളുടെ തന്നെ പശുവിനെ സുമേഷ് മുൻപൊരിക്കൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. സലാഹുദ്ദീന്റെ പശുവിനെ താൻ പീഡിപ്പിച്ച് കൊന്നുവെന്ന് ഇയാൾ ഒരിക്കൽ പരസ്യമായി വീമ്പിളക്കിയിരുന്നു. എന്നാൽ, മദ്യപിച്ച് ലക്ക് കെട്ട സുമേഷ് മദ്യത്തിന്റെ ബലത്തിൽ പുലമ്പുന്നതാണെന്ന് കരുതി ആരും ഗൗനിച്ചില്ല. സലാഹുദ്ദീൻ നേരിട്ട് ഇക്കാഴ്ച കാണുന്നത് വരെ. റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ അഴിച്ച് മാറ്റി കെട്ടാൻ എത്തിയപ്പോൾ സലാഹുദ്ദീൻ തന്നെയാണ് സുമേഷ് തന്റെ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ടത്. ഇയാൾ ബഹളം വെച്ചതോടെ സുമേഷ് ഓടിരക്ഷപ്പെട്ടു. പിന്നാലെ പോലീസെത്തിയാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button