News

‘മതപുരോഹിതന്‍മാര്‍ പിണറായി സര്‍ക്കാരിനെതിരെ രംഗത്ത് വരാന്‍ കാരണം ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം’

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്. പിണറായി വിജയന്റേത് കാല്‍ കാശിന് കൊള്ളാത്ത സര്‍ക്കാരാണെന്നും ജനവിരുദ്ധ നയങ്ങള്‍ മാത്രം പിന്തുടരുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് മതപുരോഹിതന്‍മാര്‍ പിണറായി സര്‍ക്കാരിനെതിരെ രംഗത്ത് വരാന്‍ കാരണമെന്നും തലശ്ശേരി ബിഷപ്പിന്റെ അഭിപ്രായം പൊതു വികാരമാണെന്നും പികെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

‘വെള്ളക്കരം, വൈദ്യുതി നിരക്ക്, ഇന്ധന നികുതി വര്‍ധന തുടങ്ങി ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. പണിയെടുക്കുന്നവര്‍ക്ക് കൂലി പോലും കൊടുക്കുന്നില്ലെന്നതാണ് പിണറായി സര്‍ക്കിരിന്റെ മറ്റൊരു സവിശേഷത. ഒരു രംഗത്തും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണിത്. ഇടത് ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അമര്‍ഷത്തിലാണ്. എം വി ഗോവിന്ദന്റെ യാത്രയില്‍ നിന്നും അണികള്‍ ഇറങ്ങി പോയത് സര്‍ക്കാരിനോടുള്ള പ്രതിഷേധമാണ്’, കൃഷ്ണദാസ് വ്യക്തമാക്കി.

ആറ് വയസ് പ്രായമുള്ള മകനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടച്ചു: മക്കളോട് കണ്ണില്ലാത്ത ക്രൂരതയുടെ ദമ്പതികൾ

‘ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് മതപുരോഹിതന്‍മാര്‍ പിണറായി സര്‍ക്കാരിനെതിരെ രംഗത്ത് വരാന്‍ കാരണം. തലശ്ശേരി ബിഷപ്പിന്റെ അഭിപ്രായം പൊതു വികാരമാണ്. ഇനിയും സിപിഎമ്മിന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കാന്‍ തയാറല്ലെന്നാണ് റബര്‍ കര്‍ഷകര്‍ പറയുന്നത്. താമരശ്ശേരി ബിഷപ്പും തലശ്ശേരി ബിഷപ്പിനെ അനുകൂലിച്ച്‌ രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. ഇത് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായമാണ്’, പികെ കൃഷ്ണദാസ് പറഞ്ഞു.

‘കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളല്ലാതെ ഒന്നും നടക്കുന്നില്ല. എംവി ഗോവിന്ദന് ജാഥയില്‍ പറയാന്‍ ദേശീയപാത വികസനം മാത്രമേയുള്ളൂ. അതും മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതാണെന്ന് മാത്രം. കേരളം തിരിച്ചറിവിന്റെ പാതയിലാണ് ഇവിടെയും രാഷ്ട്രീയമാറ്റമുണ്ടാവും. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് സിപിഎം രാഹുലിന്റെ കാര്യത്തില്‍ പ്രകടിപ്പിക്കുന്നത്’, പികെ കൃഷ്ണദാസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button