KeralaLatest NewsNews

പ്രളയ കാലത്ത് വെള്ളത്തില്‍ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി വച്ചിരുന്ന 47 കെയ്സ് മദ്യം കാണാനില്ല

അപ്രത്യക്ഷമായത് ഹണിവെല്‍ ബ്രാന്‍ഡി

ചാലക്കുടി: പ്രളയ കാലത്ത് വെള്ളത്തില്‍ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി വച്ചിരുന്ന 47 കെയ്‌സ് മദ്യം കാണാനില്ല . ഹണിവെല്‍ ബ്രാന്‍ഡിയുടെ 500 മില്ലിലീറ്ററിന്റെ 47 കെയ്‌സ് മദ്യമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു കെയ്‌സില്‍ 18 കുപ്പികളാണ് ഉണ്ടായിരുന്നത്.ഒരു കുപ്പിക്ക് 450 രൂപ വില വരും. അതായത്, 3.80 ലക്ഷം രൂപയുടെ മദ്യമാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

Read Also: കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും മുഖത്തെ ചുളിവുകൾ മാറാനും ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം

2018ലെ പ്രളയത്തില്‍ ഗോഡൗണില്‍ വെള്ളം കയറിയപ്പോള്‍ പല കെയ്‌സുകളും വില്‍പന നടത്താനാകാത്തതിനാല്‍ മാറ്റി വച്ചു. ഈ 47 കെയ്‌സില്‍ വെള്ളം കയറിയിരുന്നില്ലെങ്കിലും ഇവയും മാറ്റി വച്ചിരുന്നു. ഇതിനു മുകളില്‍ മറ്റു കെയ്‌സുകള്‍ വന്ന് ഈ കെയ്‌സുകള്‍ അടിയില്‍ തുടര്‍ന്നു. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഈ കെയ്‌സുകള്‍ കാണാതായി. ബിവറേജ് കോര്‍പറേഷന്റെ വെയര്‍ഹൗസ് ഗോഡൗണില്‍ നിന്ന് മദ്യം അപ്രത്യക്ഷമായതായി മാനേജിങ് ഡയറക്ടര്‍ക്കു പരാതിയും ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button