Latest NewsNewsBusiness

ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ പ്ലാൻ ഉണ്ടോ? ബിഎസ്എൻഎല്ലിന്റെ കിടിലൻ ഓഫർ ഇനി നാല് ദിവസം കൂടി

പുതിയ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫർ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ളത്

രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ, ബിഎസ്എൻഎൽ നൽകുന്ന കിടിലൻ ഓഫർ അവസാനിക്കാൻ ഇനി നാല് ദിവസം മാത്രം ബാക്കി. പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് ബിഎസ്എൻഎൽ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. മാർച്ച് 31- നു മുൻപ് ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് ഇൻസ്റ്റാളേഷൻ നിരക്കിൽ 500 രൂപയുടെ കിഴിവാണ് ലഭിക്കുക. കൂടാതെ, ലാൻഡ് ലൈൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഭാരത് ഫൈബർ സേവനത്തിലേക്ക് മാറുമ്പോൾ 1,200 രൂപയുടെ കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫർ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ളത്. ജിയോ ഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവ ആകർഷകമായ പ്ലാനുകളും ആനുകൂല്യങ്ങളുമായി ബ്രോഡ്ബാൻഡ് വിപണിയിൽ ജനപ്രീതി നേടുന്ന സാഹചര്യത്തിലാണ് ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ. കൂടാതെ, ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.

Also Read: കാപികോ റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും, കേസ് ഇന്ന് പരി​ഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button