Latest NewsIndiaNews

പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സൗകര്യം, പിടിച്ചെടുത്തത് മദ്യകുപ്പികൾ: നിഷേധിച്ച് പ്രധാനാധ്യാപകൻ

ഭോപ്പാല്‍: സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സജ്ജീകരണവും ഒഴിഞ്ഞ മദ്യകുപ്പികളും കോണ്ടത്തിന്റെ പാക്കറ്റുകളും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. തന്റെ താമസസ്ഥലം കാമ്പസിന് പുറത്താണെന്നും അവിടെ ഉണ്ടായിരുന്നത് കാലിക്കുപ്പികൾ ആണെന്നും പ്രധാനാധ്യാപകൻ പറയുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഇദ്ദേഹം നിഷേധിക്കുകയാണ്.

തന്റെ താമസസ്ഥലം കാമ്പസിന് പുറത്താണെന്ന് പറഞ്ഞ് അദ്ദേഹം, ഇവിടെ നിന്നും കണ്ടെത്തിയ കുപ്പികളിൽ രണ്ടെണ്ണത്തിൽ ചിലപ്പോൾ മദ്യം കണ്ടേക്കാമെന്നും പറയുന്നുണ്ട്. എന്നാൽ, തങ്ങളാരും മദ്യപിക്കുന്നവരല്ല എന്നാണ് ഇയാളുടെ വാദം. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിന്‍സിപ്പാളിനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസ് സീല്‍ ചെയ്തിരിക്കുകയാണ്.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം നിവേദിത ശര്‍മ്മയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേര്‍ന്നാണ് സ്‌കൂളില്‍ പൊതുപരിശോധനയ്ക്കായി എത്തിയത്. പരിശോധനയ്ക്കിടെ ഒരു കെട്ടിടത്തിന്റെ പ്രവേശന രീതിയില്‍ സംശയം തോന്നിയതിനാല്‍ തുറന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവിടേയ്ക്ക് പരിശോധകരെ കൊണ്ടുപോകാന്‍ ആദ്യം സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ മുറി നിർബന്ധമായും തുറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഒടുവിൽ ഗത്യന്തരമില്ലാതെ സ്‌കൂൾ അധികൃതർക്ക് മുറി തുറക്കേണ്ടി വന്നു. മുറിയില്‍ കയറിയപ്പോള്‍ അവിടെ താമസ സജ്ജീകരണങ്ങള്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ കൂമ്പാരവും കോണ്ടവും കണ്ടെത്തിയത്. തുടര്‍ന്ന് കേസ് എക്സൈസിന് കൈമാറി. ഈ മുറിയില്‍ ഗ്യാസ് സിലിണ്ടറടക്കം പാചകത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button