KeralaLatest NewsNews

ഇടവേളക്കു ശേഷം ബി.ജെ.പി വേദിയിലെത്തി ശോഭ സുരേന്ദ്രന്‍

സുരേന്ദ്രനോ ശോഭയോ വിഷയമല്ലെന്നും ഒരുപാട് ആളുകളുടെ ത്യാഗംകൊണ്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ശോഭ സുരേന്ദ്രന്‍

തൃശൂര്‍: ഒരു ഇടവേളക്കു ശേഷം ബി.ജെ.പി വേദിയില്‍ തിളങ്ങി ശോഭ സുരേന്ദ്രന്‍.
ജി20യോടനുബന്ധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിലാണ് ശോഭ സുരേന്ദ്രന്‍ പങ്കെടുത്തത്.

Read Also: ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

പണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളേ ബി.ജെ.പിയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇന്ന് തെരുവില്‍ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകള്‍ ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, സുരേന്ദ്രനോ ശോഭയോ വിഷയമല്ലെന്നും ഒരുപാട് ആളുകളുടെ ത്യാഗംകൊണ്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ശോഭ സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് സമരങ്ങളില്‍ പങ്കെടുത്തയാളാണ് താന്‍. ഒരല്‍പം വേദന സഹിച്ചിട്ടാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകയായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button