Latest NewsNewsBusiness

ഒരേസമയം നാല് ഉപകരണങ്ങളിലൂടെ ഇനി അക്കൗണ്ട് കൈകാര്യം ചെയ്യാം, കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വിൻഡോസിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്തവണ വാട്സ്ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. ഫോൺ ഓഫ്‌ലൈൻ ആണെങ്കിൽ പോലും വിവിധ ഉപകരണങ്ങളിൽ വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് ഇവയുടെ മറ്റൊരു പ്രധാന പ്രത്യേകത. അതേസമയം, 14 ദിവസത്തിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നില്ലെങ്കിൽ ലിങ്ക് ചെയ്ത ഉപകരണങ്ങൾ ലോഗ് ഔട്ട് ചെയ്യപ്പെടുന്നതാണ്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വിൻഡോസിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. നാല് ഉപകരണങ്ങളിൽ ഒരുമിച്ച് ലിങ്ക് ചെയ്യാൻ സാധിക്കുകയും, ലിങ്ക് ചെയ്ത ഉപകരണങ്ങളിൽ ഇന്റർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന അത്രയും കാലം വാട്സ്ആപ്പ് അക്കൗണ്ടുമായി അവ ബന്ധപ്പെട്ടിരിക്കുന്നതുമാണ്. വാട്സ്ആപ്പിൽ നിന്നും ലോഗ് ഔട്ട് ചെയ്ത് ഏത് സമയത്തും ഉപകരണം അൺലിങ്ക് ചെയ്യാനും കഴിയും.

Also Read: മാതാപിതാക്കളുടെ മരണവാർത്ത താങ്ങാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button