Latest NewsIndiaNews

ഗോരഖ്പൂരിലും കുശിനഗറിലും മാത്രം 6000 കോടി രൂപയുടെ വികസന പദ്ധതികള്‍

ലക്നൗ: യു.പി ഇപ്പോള്‍ പഴയ പോലെ അല്ല. നിരവധി വികന പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടുവരുന്നത്. ഗോരഖ്പൂര്‍, കുശിനഗര്‍ ജില്ലകളില്‍ 6000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിക്കും. ഇന്നും നാളെയുമാണ് മുഖ്യമന്ത്രി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. ചൊവ്വാഴ്ച ഗൊരഖ്പൂരിലെ ഖോരാബറില്‍ നടക്കുന്ന പരിപാടിയില്‍ 3,838 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. അടുത്ത ദിവസം കുശിനഗറില്‍ 1968 രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

ചൈത്ര നവരാത്രിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച ഭാരത് സേവാശ്രമത്തിലും മുഖ്യമന്ത്രി ദര്‍ശനം നടത്തും. മാര്‍ച്ച് 30-ന് രാമനവമി ദിനത്തില്‍ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ അദ്ദേഹം പൂജ നടത്തും.

 

 

shortlink

Related Articles

Post Your Comments


Back to top button