AlappuzhaNattuvarthaLatest NewsKeralaNews

‘ജയിലിൽ വസിച്ച കാലയളവല്ല ഗാന്ധിജിയുടെ മഹത്വം, ഗാന്ധി നിന്ദയ്ക്കായി സായുധ പാത ഉദ്ഘോഷിക്കരുത്’: ജോൺ ഡിറ്റോ

ആലപ്പുഴ: ജയിലിൽ വസിച്ച കാലയളവല്ല ഗാന്ധിജിയുടെ മഹത്വം എന്നും ഗാന്ധി നിന്ദയ്ക്കായി സായുധ പാത ഉദ്ഘോഷിക്കരുത് എന്നും ആവശ്യപ്പെട്ട് അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ. ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നത് സായുധ വിപ്ലവം ആഗ്രഹിക്കുന്ന തീവ്രാശയക്കാരെയാണെന്നും അദ്ദേഹം പറയുന്നു

ഗാന്ധിജി നിരാഹാരം കിടക്കുമ്പോൾ ഇൻഡ്യ മുഴുവൻ ഉണരുമായിരുന്നു എന്നും ശരീരവും ജീവനും എല്ലാം ഉപേക്ഷിക്കാൻ തയ്യാറായി നിൽക്കുന്ന ഗാന്ധിജിയുടെ മുൻപിലാണ് ബ്രിട്ടീഷുകാർ തോറ്റതെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്: നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

ഗാന്ധിജി നിരാഹാരം കിടക്കുമ്പോൾ ഇൻഡ്യ മുഴുവൻ ഉണരുമായിരുന്നു. ഗാന്ധിജിയുടെ ജീവന് ഹാനിയുണ്ടായാൽ ഭാരത ജനത തിളയ്ക്കുമെന്ന് ബ്രിട്ടീഷ്കാർക്ക് അറിയാമായിരുന്നു.
വിജയം അല്ലെങ്കിൽ മരണം . അതായിരുന്നു ഗാന്ധി. മരിക്കുംവരെ നിരാഹാരം കിടക്കാൻ ഗാന്ധിജിക്ക് മടിയില്ലായിരുന്നു. ശരീരവും ജീവനും എല്ലാം ഉപേക്ഷിക്കാൻ തയ്യാറായി നിൽക്കുന്ന ഗാന്ധിജിയുടെ മുൻപിൽ ബ്രിട്ടീഷുകാരാണ് തോറ്റത്. ഒന്നും വേണ്ടാത്ത വേദാന്തസാരധീരൻ.

പ്രാണഭയത്താൽ കടലിലേക്കെടുത്തു ചാടിയില്ല ഗാന്ധിജി.
സായുധസമരമല്ല, സഹന സമരമായിരുന്നു ഗാന്ധിജിയുടേത്.
പലരും നെഹൃവിനെ അപഹസിക്കുന്നതും കാണുന്നു.. ഭാരതസംസ്ക്കാരത്തെക്കുറിച്ച് ഞങ്ങളുടെ തലമുറ ആദ്യം അറിഞ്ഞത് “ഇൻഡ്യയെ കണ്ടെത്തലിലൂടെ “യാണ്. സാഭിമാന ഹിന്ദുത്തവും സംസ്ക്കാരവും ഒക്കെ ശക്തമാകും മുമ്പ് ജവഹർലാലിന്റെ രചനകളിലൂടെയാണ് ഭാരതീയ ദേശീയത ഈ രാജ്യം മുഴുവനുള്ള കുട്ടികളിലേക്ക് പ്രസരിച്ചത്.

ഡെൽ Vostro 3420 12th Gen Core i5-1235U (2022): വിലയും സവിശേഷതയും അറിയാം

ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നത് സായുധ വിപ്ലവം ആഗ്രഹിക്കുന്ന തീവ്രാശയക്കാരെയാണ് , അന്നുമിന്നും.(ഉദാ: ഉസ്താദ് )
ജയിലിൽ വസിച്ച കാലയളവല്ല ഗാന്ധിജിയുടെ മഹത്ത്വം.
കീഴാള ജനതയുടെ ഉന്നമനം കൂടി സ്വാതന്ത്ര്യ സമരമാണ് എന്ന
ഇരട്ടയത്നമായിരുന്നു ഗാന്ധിജിയുടേത്.. അംബേഡ്ക്കറിലൂടെ സംവരാണാധിഷ്ഠിത ഭരണഘടനയുണ്ടായി. രാജ്യം സുസ്ഥിരമായി.. നേതാജി ലൈൻ സായുധ കലാപത്തിന്റെ ധാരയും തള്ളിക്കളയാൻ ശ്രമിക്കുന്നില്ല. പക്ഷെ ഗാന്ധി നിന്ദയ്ക്കായി ആ സായുധ പാത ഉദ്ഘോഷിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button