ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്, ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്’: ഹണി റോസ്

‘വീരസിംഹറെഡ്ഡി’ എന്ന ആദ്യ ചിത്രത്തോടെ തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണ് ഹണി റോസ്. സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ തെലുങ്കില്‍ നിരവധി ആരാധകരെയാണ് ഹണി റോസ് നേടിയെടുത്തത്. വിജയവാഡയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന്, വിവാഹം വലിയൊരു ഉത്തരവാദിത്തമാണ് എന്നാണ് താരം മറുപടി നൽകിയത്. ‘വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം എടുക്കാന്‍ എനിക്കിഷ്ടമാണ്. ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്’ ഹണി റോസ് വ്യക്തമാക്കി.

‘ഗാന്ധിജിയെ വാക്കു കൊണ്ട് കൊല്ലുന്നവരുടെ സവർക്കർ സ്തുതി കേൾക്കുമ്പോൾ ഭയമാണ്’: ജോൺ ഡിറ്റോ

‘പൂക്കാലം’ എന്ന മലയാളം സിനിമയാണ് ഹണിയുടെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അങ്ങനെയൊരു കാര്യം തനിക്ക് അറിയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മലയാളത്തില്‍ മോഹൻലാൽ നായകനായ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button