Latest NewsNewsBusiness

യുപിഐ സൗജന്യ സേവനം അവസാനിപ്പിക്കുന്നു, പുതിയ അറിയിപ്പുമായി എൻപിസിഐ

അക്കൗണ്ടിൽ നിന്നും മുൻകൂറായി പണമടച്ച് ഉപയോഗിക്കേണ്ട വാലറ്റ് സംവിധാനത്തിനാണ് ട്രാൻസാക്ഷൻ ഫീ ഈടാക്കുക

രാജ്യത്ത് യുപിഐ സേവനങ്ങൾക്ക് നിരക്ക് ഉടൻ നിരക്ക് ഈടാക്കിയേക്കും. ഈ വർഷം ഏപ്രിൽ മുതൽ യുപിഐ സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കില്ലെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതേസമയം, യുപിഐ സേവനം ഉപയോഗിക്കുന്ന എല്ലാവരെയും ഫീ സംവിധാനം ബാധിക്കില്ല. അക്കൗണ്ടിൽ നിന്നും മുൻകൂറായി പണമടച്ച് ഉപയോഗിക്കേണ്ട വാലറ്റ് സംവിധാനത്തിനാണ് ട്രാൻസാക്ഷൻ ഫീ ഈടാക്കുക.

ഇത്തരത്തിലുള്ള ട്രാൻസാക്ഷൻ ഫീസുകൾ കച്ചവടക്കാരായ ഉപഭോക്താക്കളിൽ നിന്നും ഏപ്രിൽ മാസം മുതൽ ഈടാക്കുന്നതാണ്. കൂടാതെ, കച്ചവടക്കാർക്ക് ഇന്റർചേഞ്ച് ഫീസും നൽകേണ്ടിവരും. എൻപിസിഐയുടെ പുതിയ ഉത്തരവ് അനുസരിച്ച്, 2,000 രൂപയ്ക്ക് മുകളിൽ കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപഭോക്താക്കളാണ് ഇന്റർചേഞ്ച് ഫീ നൽകേണ്ടത്. ഇത്തരം ഇടപാടുകൾക്ക് 1.1 ശതമാനമാണ് ട്രാൻസാക്ഷൻ ഫീ ഈടാക്കുക. ഇതോടെ, 15 ബേസിസ് പോയിന്റ് വാലറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടിവരും.

Also Read: ‘ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇല്ല’: മമ്മൂട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button