Latest NewsKeralaNews

‘നിലപാടിൽ മാറ്റമില്ല’: കാവി നിറമുള്ള വസ്ത്രം ധരിച്ച് സുജയ പാർവ്വതിയുടെ റീ എൻട്രി

എറണാകുളം: ബി.ജെ.പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബി.എം.എസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബി.എം.എസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും തുറന്നു പറയുകയും ചെയ്തതോടെ സസ്‌പെൻഷൻ നേരിടേണ്ടി വന്ന അവതാരക സുജയ പാർവ്വതി തിരികെ ജോലിയിലേക്ക്. സുജയയുടെ സസ്പെഷൻ ചാനൽ പിൻവലിച്ചു. വീണ്ടും ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് സുജയ. മാദ്ധ്യമപ്രവർത്തകയുടെ റീ എൻട്രി ആഘോഷമാക്കുകയാണ് ബി.ജെ.പി അനുകൂല ഗ്രൂപ്പുകൾ. കാവി നിറമുള്ള വസ്ത്രം ധരിച്ചാണ് സുജയ ജോലിയിൽ തിരികെ പ്രവേശിച്ചിരിക്കുന്നത്.

സുജയ പാര്‍വതിയെ സസ്പെന്‍ഡ് ചെയ്ത തീരുമാനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ചാനലിന്റെ ബോർഡ് മീറ്ററിംഗിൽ നടന്നിരുന്നു. ഉടൻ തന്നെ സുജയയെ തിരിച്ച് എടുക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ബോർഡ് മീറ്ററിംഗിൽ ശ്രീകണ്ഠൻ നായരോട് പറഞ്ഞതായി ഗോകുലം ഗോപാലൻ മലയാളി വാർത്തയോട് പ്രതികരിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നാണ് സൂചന. മികച്ച മാധ്യമപ്രവർത്തകയായ സുജയയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുവെന്നായിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം.

വിവാദങ്ങൾക്കും സസ്‌പെൻഷനും ഇടയിൽ നിൽക്കുമ്പോൾ തന്നെ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സുജയ ബി.ജെ.പി വേദിയിൽ പങ്കെടുത്തിരുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന പരിപാടിയുടെ മുന്നോടിയായുള്ള ഉദ്‌ഘാടന ചടങ്ങുകളിലെ സുജയയുടെ സാന്നിധ്യം ഏറെ ചർച്ചയായി.

യുവജനസാഗരം എന്നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ പേര്. ഇതിന്റെ വെബ്സൈറ്റ് സുജയ പാർവതി ഉദ്‌ഘാടനം ചെയ്തു. മറ്റൊരു വേദിയിൽ കയറിയതിനെ തുടർന്നുള്ള നടപടികൾ താൻ ഇപ്പോൾ നേരിടുകയാണെന്നും, എന്നാൽ നിലപാടുകളിൽ മാറ്റം വന്നിട്ടില്ലെന്നും സുജയ പാർവതി ഈ വേദിയിൽ തുറന്നു പറഞ്ഞിരുന്നു. ചാനലിന്റെ ഭാഗത്തുള്ള അന്വേഷണവും നടപടികളും നടക്കുകയാണെന്നും ബാക്കിയെല്ലാം അതിന് ശേഷം പറയാമെന്നും സുജയ വേദിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button