Latest NewsIndiaNews

അത്ഭുതകരമായ വാർത്ത: കുനോ ദേശീയോദ്യാനത്തിലെ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കുനോ ദേശീയോദ്യാനത്തിലെ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്ഭുതകരമായ വാർത്ത എന്നാണ് സംഭവത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നമീബിയയിൽ നിന്നും കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ചീറ്റപ്പുലികളിൽ ഒന്നാണ് നാലു കുഞ്ഞുങ്ങളെ പ്രസവിച്ചത്. 2022 സെപ്റ്റംബർ 17 ന് നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച മൂന്ന് വയസ്സുള്ള പെൺ ചീറ്റ ‘സിയായ’യാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

Read Also: ബാലയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ: വീഡിയോയുമായി താരം, വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആരാധകർ

ചീറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ട്വിറ്റലൂടെ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തുപോയിരുന്നു. കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന ചീറ്റയാണ് ചത്തത്. സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്.

വൃക്കരോഗം മൂലമാണ് ചീറ്റ ചത്തതെന്നാണ് റിപ്പോർട്ട്. 5.5 വയസായിരുന്നു സാഷയ്ക്ക്. ജനുവരിയിൽ സാഷയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സാഷയുടെ ചികിത്സയ്ക്കായി അടിയന്തര മെഡിക്കൽ സംഘത്തെ ഷിയോപൂർ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു

Read Also: ശബരിമല ഇലവുങ്കൽ ബസ് അപകടം: അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു 

shortlink

Related Articles

Post Your Comments

Related Articles


Back to top button