Latest NewsIndia

അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയല്ല രാഹുല്‍, കോടതിയിൽ അപ്പീലിന് പോകാം, പകരം അതും പ്രചരണായുധമാക്കുന്നു: അമിത് ഷാ

കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയല്ല രാഹുല്‍ ഗാന്ധി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനെ ഇത്രയ്ക്ക് സംഭവമാക്കേണ്ടതില്ലെന്നും കോടതിയില്‍ അപ്പീലിന് പോകാമെന്നും അമിത് ഷാ പറഞ്ഞു.

‘തന്റെ ശിക്ഷാവിധിയില്‍ സ്റ്റേ എടുക്കാന്‍ അദ്ദേഹം അപ്പീല്‍ നല്‍കിയിട്ടില്ല. ഇത് എന്ത് തരം അഹങ്കാരമാണ്? നിങ്ങള്‍ക്ക് എം.പിയായി തുടരാന്‍ താല്‍പര്യമുണ്ട്, പക്ഷേ കോടതിയില്‍ പോകില്ല. ഇത്തരം അഹങ്കാരം എവിടെനിന്നാണ് വരുന്നത്.’

‘ഈ മാന്യദേഹം അയോഗ്യനാക്കപ്പെട്ട ആദ്യത്തെ ആളൊന്നുമല്ല. വളരെ വലിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതും കൂടുതല്‍ അനുഭവപരിചയമുള്ളതുമായ രാഷ്ട്രീയക്കാര്‍ക്ക് ഈ വ്യവസ്ഥ കാരണം അവരുടെ അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്’ അമിത് ഷാ പറഞ്ഞു. ലാലു പ്രസാദ് യാദവ്, ജെ. ജയലളിത തുടങ്ങി രാഹുല്‍ ഗാന്ധിയെക്കാള്‍ മികച്ച അനുഭവപരിചയമുള്ള നിരവധിപേര്‍ക്ക് നിയമസഭ, ലോക്സഭ അംഗത്വങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷാ ഓര്‍മ്മിപ്പിച്ചു.

അതേസമയം, യുപിഎ ഭരണകാലത്ത് സിബിഐയെ ദുരുപയോഗം ചെയ്തത് അദ്ദേഹംചൂണ്ടിക്കാട്ടി. യു പി എ സര്‍ക്കാരിന്റെ കാലത്ത് വ്യാജ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്രമോദിക്കെതിരെ മൊഴി നല്‍കാന്‍ സി ബി ഐ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന്  അമിത്ഷാ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ സി ബിഐ ചോദ്യം ചെയ്തപ്പോഴാണ് ഈ ശ്രമം നടന്നത്.

മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ കുടുക്കാന്‍ ശേിയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്.”ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെ കൂടി ഉള്‍പ്പെടുത്തുന്ന മൊഴി നല്‍കാന്‍ സിബിഐ എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന് മോദിജി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത് സംഭവിച്ചത്”, ഇങ്ങനെയാണ് അമിത് ഷാ പരിപാടിയില്‍ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button