Latest NewsNewsInternationalBahrainGulf

ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ: പ്രഖ്യാപനവുമായി ഈ വിമാന കമ്പനി

മനാമ: ഗോവയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ, ഗൾഫ് എയർ സി ഇ ഓ ക്യാപ്റ്റൻ വലീദ് അൽ അലാവി, ബഹ്റൈൻ എയർപോർട്ട് കമ്പനി സി ഇ ഓ മുഹമ്മദ് അൽ ബിൻഫലാഹ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് അധികൃതർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read Also: ഹ്രസ്വകാല നിക്ഷേപത്തിലൂടെ ഉയർന്ന പലിശ നേടണോ? എസ്ബിഐ ‘അമൃത് കലശ് ‘ സ്കീം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

ഗൾഫ് എയർ സർവ്വീസ് നടത്തുന്ന ഒമ്പതാമത്തെ ഇന്ത്യൻ നഗരമാണ് ഗോവ. ഇന്ത്യയുമായുള്ള വിനോദസഞ്ചാര, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ പുതിയ സർവ്വീസ് സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: ഗൂഗിളിന് കനത്ത തിരിച്ചടി, 30 ദിവസത്തിനുള്ളിൽ മുഴുവൻ പിഴത്തുകയും നൽകണമെന്ന് നാഷണൽ കമ്പനി ലോ അപ്ലറ്റ് ട്രിബ്യൂണൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button