Latest NewsNewsIndia

‘ഒളിച്ചോടിയ ആളല്ല, വൈകാതെ ലോകത്തിനു മുന്നില്‍ എത്തും’: സര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്ന് വീഡിയോയുമായി അമൃത്പാല്‍ സിങ്

ഡൽഹി: താന്‍ ഒളിച്ചോടിയ ആളല്ലെന്നും വിമതനാണെന്നും പ്രഖ്യാപിച്ച് വീഡിയോയുമായി ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാനി നേതാവ് അമൃത്പാല്‍ സിങ്. താന്‍ ഒളിച്ചോടിയ ആളല്ല, വിമതനാണെന്നാണ് പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയില്‍ അമൃത്പാല്‍ സിങ് പറയുന്നത്. ഓടിപ്പോയിട്ടില്ലെന്നും വൈകാതെ ലോകത്തിനു മുന്നില്‍ എത്തുമെന്നും അമൃത്പാല്‍ പറഞ്ഞു.

സര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ചെയ്യട്ടെയെന്നും വീഡിയോയിൽ അമൃത്പാല്‍ വ്യക്തമാക്കി. തന്നെ മര്‍ദ്ദിക്കണമെന്ന് തോന്നിയാല്‍ അത് ചെയ്യാം പക്ഷേ ആരെയും താന്‍ ഭയക്കുന്നില്ലെന്നും അമൃത്പാല്‍ കൂട്ടിച്ചേർത്തു. തന്റെ കുടുംബത്തോട് ശക്തമായി തുടരണമെന്നും താന്‍ നടക്കുന്ന വഴി മുള്ളുകള്‍ നിറഞ്ഞതാണെന്നും അമൃതപാല്‍ പറഞ്ഞു.

സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം?: വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്ന ഒരു അധ്യാപികയുടെ വീഡിയോ വൈറലാകുന്നു

സമൂഹത്തിനും യുവജനങ്ങള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പുറത്തുവിടുന്നുണ്ടെന്നും തന്റെ വീഡിയോ പോലീസ് കസ്റ്റഡിയില്‍ എടുത്തതാണെന്ന് ആളുകള്‍ സംശയിച്ചേക്കാമെന്ന് അമൃതപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button