Latest NewsKeralaCinemaMollywoodNewsEntertainment

‘പശുവിന്റെ വായ അടച്ച് പാൽ പ്രതീക്ഷിക്കരുത്, നിങ്ങൾക്ക് ഒരു സിനിമയും കാണാൻ ഉള്ള അവകാശമില്ല’: അൽഫോൻസ് പുത്രൻ

റിസർവ് ബാങ്ക് സിനിമ മേഖലയ്ക്ക് വായ്പ നൽകാത്തതിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. ബാങ്ക് വായ്‌പ നൽകാത്തതിനാൽ തന്നെ ഈ ബാങ്കിലെ ജീവനക്കാർക്ക് ഒരു സിനിമയും കാണാനുള്ള അവകാശമില്ലെന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. അതിനാൽ ബാങ്ക് അംഗങ്ങളും സ്റ്റാഫുകളും സിനിമ കാണുന്നത് അവസാനിപ്പിക്കണമെന്നും സംവിധായകൻ ആവശ്യപ്പെടുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അൽഫോൻന്റെ പ്രതികരണം.

അൽഫോൻസ് പുത്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

സിനിമയ്ക്ക് റിസർവ് ബാങ്ക് ബാങ്ക് വായ്പ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സ്റ്റാഫിനോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല, ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ അവകാശമില്ല. പശുവിന്റെ വായ അടച്ച് പാൽ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

അതേസമയം, റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക്‌ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ അടുത്തിടെ വീണ്ടും വർധിപ്പിച്ചിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ എന്നപേരിൽ 25 ബേസിസ് പോയിന്റാണ് (0.25 ശതമാനം) കൂട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിൽനിന്ന്‌ 6.5 ശതമാനമായി. ഒമ്പത് മാസത്തിനിടെ ആറാംതവണയാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്. ആകെ 250 ബേസിസ് പോയിന്റാണ്‌ (2.50 ശതമാനം) കൂട്ടിയത്. ഭവന, വാഹന വായ്പ പലിശ വർധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button