KeralaLatest NewsNews

കാറിൽ ലഹരി കടത്ത്: രണ്ടു യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: കാറിൽ ലഹരി കടത്തിയ യുവാക്കൾ അറസ്റ്റിൽ. നിലമ്പൂർ മമ്പാട് വടപുറം നിലമ്പൂർ റോഡ് വഴി വരികെയായിരുന്ന രണ്ടു കാറുകളിൽ നിന്ന് വലിയ അളവിലാണ് എംഡിഎംഎ കണ്ടെടുത്തത്.

Read Also: സർക്കാർ വാർഷികാഘോഷം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യമാണെന്ന് കെ സുരേന്ദ്രൻ

ഏറനാട് അരീക്കോട് സ്വദേശി മുഹമ്മദ് ഉവൈസ്, പോത്തുകല്ല് സ്വദേശി രതീഷ് എം ആർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാളികാവ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ റ്റി ഷിജുമോനും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. യുവാക്കളുടെ കാറുകളിൽ നിന്ന് 62.589 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ ശങ്കരനാരായണൻ, അശോക് പി, എം എൻ രജ്ഞിത്ത്, സിഇഒമാരായ അരുൺ കുമാർ, ലിജിൻ വി, അമിത്ത്, ഹബീബ്, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: 2018 ല്‍ കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ ചെറുതോണി സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല, ഉറപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button