ErnakulamLatest NewsKeralaNattuvarthaNews

‘തൊഴിലാളിവർഗ്ഗ ജന്മികൾ ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീർത്തു’: പ്രതികരണവുമായി ഹരീഷ് പേരടി

കൊച്ചി: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച കെഎസ്ആർടിസി ജീവനക്കാരിയെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരമാണെന്നും കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടമാണിതെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഞാൻ എഴുതുന്നതെല്ലാം ചിലർക്ക് പൊള്ളുന്നുണ്ട്, പരാതിയ്ക്ക് പിന്നാലെ സർക്കാർ ജോലി ഉപേക്ഷിച്ച് ഫ്രാൻസിസ്​ ​നൊറോണ

ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം…കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം…പക്ഷെ തൊഴിലാളി വർഗ്ഗത്തിന്റെ അട്ടിപേർവകാശം സ്വയം ഏറ്റെടുത്ത യജമാനൻമാർക്ക് അത് ഇഷ്ടപ്പെട്ടില്ല…തൊഴിലാളിവർഗ്ഗ ജൻമികൾ ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം.

തീർത്തു…നവോത്ഥാനം,വനിതാമതിൽ,സ്ത്രിസ്വാതന്ത്ര്യം..ഒരു ഉളുപ്പുമില്ലാതെ നാഴിക്കക്ക് നാൽപത് വട്ടം സ്വന്തം ഭാഷയെ (അമ്മ മലയാളത്തെ) വ്യഭിചരിക്കാൻ ഉപയോഗിക്കുന്ന പദങ്ങളായിമാറുന്നു…ക്രാ തുഫു

shortlink

Related Articles

Post Your Comments

Related Articles


Back to top button