KeralaLatest NewsNews

കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പനെത്തി: സുരക്ഷ കൂട്ടാനൊരുങ്ങി വനം വകുപ്പ്

ഇടുക്കി: ചിന്നക്കനാൽ സിമന്റ് പാലത്ത് കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പൻ എത്തിയതോടെ കൂട്ടാനൊരുങ്ങി സുരക്ഷ കൂട്ടാനൊരുങ്ങി വനം വകുപ്പ്. ഇതിനായി കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത്‌ നിയോഗിക്കും. ഇന്നലെ വൈകിട്ടാണ് കുങ്കികൾ നിൽക്കുന്ന ഭാഗത്ത് അരിക്കൊമ്പൻ എത്തിയത്.

ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ നാല് പേർ നാളെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം, നടത്തും. അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടിലാണ് നാട്ടുകാരുടെ പ്രതീക്ഷ. സിങ്കുകണ്ടത്തും പൂപ്പാറയിലും ഇന്നും പ്രതിഷേധങ്ങൾ തുടരും.

നവംബർ 21 നു രാവിലെ ഏലത്തോട്ടത്തിലേക്ക് പോകുന്ന വഴിയിലാണ് ശാന്തന്‍പാറ തലക്കുളം സ്വദേശിയായ സ്വാമിവേലിനെ കാട്ടാന ആക്രമിച്ചത്. സ്വാമിവേലിന്റെയും വാച്ചർ ശക്തവേലിന്റെ മക്കളും സമരത്തിനു പിന്തുണയുമായെത്തി.

ശങ്കരപാണ്ഡ്യമെട്ട്, പന്തടിക്കളം, പന്നിയാർ എസ്റ്റേറ്റ്, മൂലത്തറ, തലക്കുളം എന്നിവിടങ്ങളിൽ നിന്നും വീടും കൃഷിയും നഷ്ടപ്പെട്ട നിരവധി പേരാണ് പൂപ്പാറിയിലെ സമപന്തലിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button