ThiruvananthapuramLatest NewsKeralaNattuvarthaNews

‘ചുംബന സമരവും വനിതാ മതിലും കെട്ടി നവോത്ഥാനം നടത്തുന്ന ആയിരം കമ്മിക്കൂട്ടങ്ങൾക്കെതിരെ ഇവളെപ്പോലെ ഒന്ന് മതി’

തിരുവനന്തപുരം: 24 ന്യൂസ് ചാനലില്‍ നിന്നും രാജി പ്രഖ്യാപിച്ച മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതിക്ക് പിന്തുണയുമായി സോഷ്യസിൽ മീഡിയ. സുജയ പാർവതിയുടേത് ശക്തമായ നിലപാടാണെന്നും കമ്മ്യൂണിസ്റ്റ്കാരായ ചാനൽ മേധാവികളുടെ ചെകിട്ടത്ത് കിട്ടിയ അടിയാണ് സുജയയുടെ രാജിയെന്നും ആളുകൾ പറയുന്നു. നേരത്തെ തന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാര്‍വതി രാജി പ്രഖ്യാപിച്ചത്.

‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’ എന്ന തലക്കെട്ടിലാണ് സുജയ പാര്‍വതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മ്മകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നു,’ സുജയ പാര്‍വതി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർഎസ്എസും: രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ

‘ചുംബന സമരവും വനിതാ മതിലും കെട്ടി നവോത്ഥാനം നടത്തുന്ന ആയിരം കമ്മിക്കൂട്ടങ്ങൾക്കെതിരെ ഇവളെപ്പോലെ ഒന്ന് മതി’ എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്. സസ്‌പെൻഷൻ പിൻവലിക്കുന്നത് വരെ പോരാടുകയും തുടർന്ന്, കമ്മ്യൂണിസ്റ്റ്കാരായ ചാനൽ മേധാവികളുടെ മുഖത്തേക്ക് രാജിക്കത്ത് വലിച്ചെറിയുകയും ചെയ്തത് സുജയയുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും തുറന്നു പറഞ്ഞതിന് സുജയ പാര്‍വതിയെ 24ന്യൂസ് ചാനല്‍ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മാനേജ്‌മെന്റിന്റെ കടുത്ത നടപടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മാര്‍ച്ച് 29ന് സുജയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button