KeralaLatest NewsNews

‘കേരളത്തിൽ ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത് നായന്മാരാണ്’: ജി സുകുമാരൻ നായരെ പിന്തുണച്ച് ഗണേശ് കുമാർ എംഎൽഎ

കൊല്ലം: ജി സുകുമാരൻ നായരെ പിന്തുണച്ച് ഗണേശ് കുമാർ എംഎൽഎ. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്നും എൻഎസ്എസ് വിട്ടു നിന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഗണേഷ് കുമാർ ജി സുകുമാരൻ നായർക്ക് പിന്തുണ അറിയിച്ചത്. ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ എൻഎസ്എസ് എടുത്ത തീരുമാനം ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മന്നത്ത് പത്മനാഭനെ മറന്നുള്ള സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടി ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു. കൊല്ലം വാളകം പൊടിയാറ്റുവിള ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

Read Also: ഈ കള്ളനും ഭഗവതിയും ഹിറ്റിലേക്ക് !! ഭഗവതിയെ നേരിൽ കണ്ട സംതൃപ്തിയെന്ന് പ്രേക്ഷകർ

താഴ്ന്ന ജാതിക്കാർക്ക് വേണ്ടി അമ്മ മഹാറാണിയെ കണ്ടത് മന്നത്ത് പത്മനാഭൻ ആയിരുന്നു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം അന്വേഷിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ വിളിച്ചിരുന്നു. സുകുമാരൻ നായരുടെ വിശദീകരണം ശരിയാണ്. എൻഎസ്എസ് ഒരിക്കലും ഭരണകക്ഷിക്കോ ആഘോഷം നടത്തുന്നവർക്കോ എതിരല്ലെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ ശ്രീനാരായണ ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത് നായന്മാരാണ്. ക്ഷേത്രത്തിൽ പൂജ നടത്താൻ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന നമ്പൂതിരിമാർ പിന്നീട് നായന്മാരെ അടിമകളാക്കി. വൈക്കം സത്യഗ്രഹത്തിന് മുൻപ് തന്നെ ചങ്ങനാശേരിയിലെ കുടുംബ ക്ഷേത്രം പട്ടികജാതിക്കാർക്ക് മന്നത്ത് പത്മനാഭൻ തുറന്നു കൊടുത്തിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: തീരാത്ത പക, ജോസഫ് മാഷിന്റെ വീഡിയോക്ക് ഹേറ്റ് കമന്റുകള്‍-ചരിത്രത്തില്‍ ആദ്യമായി സഫാരി ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button