Latest NewsKeralaNews

ഉത്സവസമയത്ത് അമിത ചാർജ്: മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി

തിരുവനന്തപുരം: വിഷു, ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്ന് അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകി. ഇതിൽ കർശന നടപടി സ്വീകരിക്കുന്നതിനു എല്ലാ ആർ.ടി.ഒ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അമിത ചാർജ് ഈടാക്കിയതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള എൻഫോഴ്‌സ്‌മെന്റ് ആർടിഒമാരുടെ വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് അയയ്ക്കാം.

Read Also: ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിനുള്ളിൽ സംഘർഷം, യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി: അഞ്ച് പേർക്ക് പൊള്ളൽ

വാഹന പരിശോധന സമയത്ത് ഇത്തരം പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കും.

Read Also: കോൺഗ്രസ് ഭരണകാലത്ത് 4.82 ലക്ഷം കോടി കൊള്ളയടിച്ചു: ‘കോൺഗ്രസ് ഫയൽസ്’ വീഡിയോ പുറത്തുവിട്ട് ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button