Latest NewsNewsIndia

വീണ്ടും പ്രകോപനം സൃഷ്ടിക്കാനൊരുങ്ങി ചൈന, അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തു

സ്ഥലങ്ങളുടെ പേര് മാറ്റിയെങ്കിലും, ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽപ്രദേശ് എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്

അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തതായി ചൈന. ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന് വാദം ഉന്നയിച്ചാണ് 11 സ്ഥലങ്ങളുടെ പേര് മാറ്റിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 5 മലകളുടെയും, 2 നദികളുടെയും, 2 ജനവാസ മേഖലകളുടെയും പേരുകളാണ് ചൈന മാറ്റിയിരിക്കുന്നത്.

ചൈനയുടെ പ്രകോപനം സൃഷ്ടിക്കുന്ന നടപടിയിൽ ഇന്ത്യയുടെ പ്രതികരണം ഇന്ന് അറിയിക്കുമെന്നാണ് സൂചന. 2017 ഏപ്രിലിനും 2021 ഡിസംബറിനും ഇടയിൽ മൂന്ന് തവണയാണ് അരുണാചൽപ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയിരിക്കുന്നത്. സമീപ വർഷങ്ങളിൽ ചൈന സ്വീകരിച്ച സമാന നടപടികളുടെ തുടർച്ചയായാണ് സ്ഥലപ്പേരുകളുടെ പുനർനാമകരണവും.

Also Read: 80 ലക്ഷം ലോട്ടറിയടിച്ചതിന് പിന്നാലെ സുഹൃത്തിന്റെ മദ്യസൽക്കാരം: സജീവിന്റെ മരണത്തിൽ ദുരൂഹത

സ്ഥലങ്ങളുടെ പേര് മാറ്റിയെങ്കിലും, ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ് എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചൈനീസ് മാപ്പുകളിൽ ഇനി മുതൽ ‘സൗത്ത് ടിബറ്റ’നിലെ സ്ഥലങ്ങളുടെ പേരുകൾ പുതിയതായിരിക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button