Latest NewsKeralaNewsBusiness

സ്വ​ർ​ണ വി​ല​യി​ൽ ഇന്ന് കുതിപ്പ് : നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇന്ന് വ​ൻ വ​ർദ്ധനവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,530 രൂ​പ​യും പ​വ​ന് 44,240 രൂ​പ​യു​മാ​യി ഉയർന്നു.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് പ​വ​ന്‍റെ വി​ല എ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 18-ന് ​ഇ​തേ നി​ല​യി​ൽ എ​ത്തി​യ പ​വ​ന്‍റെ വി​ല പി​ന്നീ​ട് കുറഞ്ഞും കൂടിയും നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മാര്‍ച്ച്‌ ഒമ്പതിന് 40,720 രൂപയായിരുന്ന സ്വര്‍ണത്തിന് ഒമ്പത് ദിവസം കൊണ്ടാണ് 3500 രൂപയോളം വര്‍ദ്ധിച്ച്‌ 44,240 രൂപയായത്.

Read Also : ട്രെയിനിൽ തീയിട്ട അക്രമി പിടിയിൽ: ഷാരൂഖ് സെയ്ഫിയെ പിടികൂടിയത് യുപി പോലീസിന്റെ നിർണായക നീക്കത്തിലൂടെ

ഏപ്രില്‍ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. രണ്ടാം തീയതി ഈ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ പവന്‍ വില 240 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 30 താഴ്ന്ന് 5,470 രൂപയായിരുന്നു വില.

അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ഒരു രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button