Latest NewsKeralaNews

‘ആരും അറിഞ്ഞിട്ടില്ല, എന്തൊരു ശാന്തത’: ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണ കടത്ത് നടത്തിയ സംഭവത്തിൽ രശ്മി നായർ

കൊച്ചി: ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ അധികമാരും പ്രതികരണം അറിയിച്ചിരുന്നില്ല. നടനും അഭിഭാഷകനുമായ ഷുക്കൂര്‍ മാത്രമായിരുന്നു ഇവർക്കെതിരെ രംഗത്ത് വന്നിരുന്നത്. പല സംഭവങ്ങളും നടക്കുമ്പോൾ ‘ഇസ്‌ലാമോഫോബിയ’ പടർത്തുന്നു എന്ന് ആരോപിക്കുന്നവരെ ഈ വിഷയത്തിൽ കാണുന്നില്ലെന്ന് പരിഹസിക്കുകയാണ് രശ്മി ആർ നായർ.

‘ഉംറ തീർത്ഥാടനത്തിന് പോയി സ്വർണം കടത്തിയ ഉസ്ദാദുമാരെ കുറിച്ച് വലിയ വായിൽ ഇസ്ലാമോഫോബിയ ഒക്കെ പറയുന്ന ഇസ്‌ലാമിസ്റ്റ് പ്രൊഫൈലുകൾ ഏതെങ്കിലും മിണ്ടിയിട്ടുണ്ടോ എന്ന് നോക്കി. ആരും അറിഞ്ഞിട്ടില്ല എന്തൊരു ശാന്തത’, രശ്മി നായർ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ഗൃഹനാഥന്‍ തൂങ്ങിയ നിലയില്‍, ഭാര്യയും മകനും തലയ്ക്കടിയേറ്റ നിലയിൽ, ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

അതേസമയം, സംഭവത്തിൽ പ്രതികരണം നടത്തിയ ഷൂക്കൂർ വക്കീലിന് നേരെ കടുത്ത വിമർശനം ഉയര്ന്ന്. വാസ്തവത്തില്‍ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണെന്നും മുമ്പേ നടന്ന പലരുടെയും പാത പിന്തുടരുകയാണ് അവര്‍ എന്നും ഇസ്ലാം കര്‍ശനമായി വിലക്കിയ കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ചെയ്തിട്ട് അതിന് പല ന്യായങ്ങളും അവര്‍ പറയുമെന്നുമായിരുന്നു ഷുക്കൂർ വക്കീൽ പറഞ്ഞത്.

ഞായറാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ സൗദി അറേബ്യയിൽ നിന്നും ഉംറ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയ നാലു യാത്രക്കാരിൽ നിന്നുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. 3455 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സൂളുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. മലപ്പുറം ഊരകം മേൽമുറി സ്വദേശിയായ വെളിച്ചപ്പാട്ടിൽ ഷുഹൈബിൽ നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സ്യൂളുകളും, വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടൻ യൂനസ് അലി (34)യിൽ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂളുകളും കാസർക്കോട് മുലിയടുക്കം സ്വദേശിയായ അബ്ദുൽ ഖാദറി (22)ൽ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്സൂളുകളും, മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാർതൊടി മുഹമ്മദ്‌ സുഹൈലി(24)ൽ നിന്നും 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്സ്യൂളുകളുമാണ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button