KeralaLatest News

മലേഷ്യയിൽ സൂപ്പർ മാർക്കറ്റ് ഉണ്ടെന്ന് പറഞ്ഞ് കല്യാണം ആലോചിച്ചു, പിന്നീട് മതം മാറണമെന്നായി: മേക്കപ്പ് ആർട്ടിസ്റ്റ്

മതം മാറാൻ സമ്മതമല്ലാത്തതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ തനിക്ക് നിരന്തര ഭീഷണിയെന്ന് മേക്കപ്പ് ആർട്ടിസ്റ്റ്. രണ്ടു തവണ വിവാഹമോചിതനായ വ്യക്തിയാണ് തനിക്കെതിരെ ഭീഷണിയും അപവാദവുമായി നടക്കുന്നതെന്ന് അവർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇയ്യാൾ Sheefer Hamza
ജോലി മലേഷ്യയിൽ സൂപ്പർ മാർക്കറ്റ്, ഒരു ഹോസ്പിറ്റലിന്റെ സിഇഒ എന്നൊക്കെ പറഞ്ഞാണ് ഇയ്യാൾ ഇയ്യാളെ പരിചയപ്പെടുത്തിയത് എല്ലാം നുണ ആയിരുന്നു,രണ്ടു തവണ വിവാഹമോചിതൻ ആയിട്ടുണ്ട്, അയ്യാളുടെ മക്കളും ആയി സംസാരിക്കുകയും നേരിട്ട് പലതവണ മക്കളും ആയി വന്ന് എല്ലാവരുടെയും സമ്മതപ്രകാരം ഞങ്ങളുടെ വിവാഹം തീരുമാനിക്കുക ആയിരുന്നു,അതിന് ശേഷം ആണ് ഇയ്യാൾ പൊന്നാനിയിൽ പോയി മതം മാറണം എന്ന് കുറച്ചു ദിവസം അവിടെ തങ്ങേണ്ടി വരും എന്ന് ആവിശ്യപ്പെടുന്നത്,,ഇയ്യാളിൽ നിന്നും രക്ഷപ്പെടാൻ പോലീസ് സ്റ്റേഷനിൽ പരാതി അറിയിക്കുകയും അവിടെ വച്ച് ഇയ്യാൾ എന്നെ ശല്യം ചെയ്യില്ലെന്ന് ഉറപ്പ് പറഞ്ഞു എഴുതി ഒപ്പിട്ടു, ഞാൻ ഇയ്യാളുടെ മൂന്ന് മക്കളെ ഓർത്താണ് കേസ് ആക്കാതെ അവസാനിപ്പിച്ചത്,

അന്നത്തെ പോസ്റ്റ്‌ മുകളിൽ ഞാൻ പിൻ ചെയ്തു വെച്ചിട്ടുണ്ട്,കുറച്ചു നാളുകൾ ആയി ഇയ്യാൾ വീണ്ടും ഭീഷണിയും ആയി നേരിട്ടും അല്ലാതെയും പിന്തുടരുകയാണ്, ഇയ്യാളും ഇയ്യാളുടെ സുഹൃത്തുക്കളും ചേർന്ന് വ്യക്തിവൈരാഗ്യത്തോടെ എന്നോട് പെരുമാറുകയാണ്, മതം മാറാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടുo അതിനു പ്രേരിപ്പിക്കുകയും വിവാഹത്തിന് നിർബന്ധിക്കുകയും ഇപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്,
അന്ന് പോലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് വച്ചു വിട്ടതുകൊണ്ട് ആണോ ഇത്തരക്കാർക്ക് നിയമത്തെ പേടി ഇല്ലാത്തത്,ഇയ്യാൾ മുൻപ് ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്, എന്റെ ജീവനും അഭിമാനത്തിനും മോശം വരുത്തുമെന്ന് ആണ് ഇയ്യാളുടെ ഭീഷണി, കുറെ നാളുകൾ ആയുള്ള എന്റെ വലിയൊരു പ്രശ്നം ആണ്, വലിയ ബന്ധവും സ്വാദീനവും പണവും ഒന്നും എനിക്കില്ല, പോലീസ് സ്റ്റേഷനിൽ പരാതിപെടുക എന്നുള്ളത് കൊണ്ട് എനിക്ക് ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകുമോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button