KeralaLatest NewsNews

പോപ്പുലര്‍ ഫ്രണ്ടുകാരനായ സിദ്ധീഖ് കാപ്പന് വേണ്ടി കണ്ണീരൊഴുക്കി മുസ്ലിം ലീഗ്

സിദ്ദീഖ് കാപ്പനെ പിന്തുണച്ചും വാഴ്ത്തിയും ചന്ദ്രികയിലെ ലേഖനം, തീവ്രവാദത്തിന് എതിരെയാണ് തങ്ങളെന്ന മുസ്ലിം ലീഗിന്റെ വാദം പച്ചക്കള്ളമെന്ന് തെളിയിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ടുകാരനായ സിദ്ധീഖ് കാപ്പന് വേണ്ടി കണ്ണീരൊഴുക്കുകയാണ് മുസ്ലിം ലീഗ് എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നു എന്ന് വരുത്തി തീര്‍ക്കുമ്പോഴും പിഎഫ്ഐ നിശ്ചയിക്കുന്ന അജണ്ടയിലായിരുന്നു ലീഗ് രാഷ്ട്രീയം മുന്നോട്ട് പോയിരുന്നതെന്നും, അതിനുള്ള തെളിവാണ് ചന്ദ്രികയുടെ ആഴ്ചപ്പതിപ്പില്‍ സിദ്ദീഖ് കാപ്പനെ ഉയര്‍ത്തിക്കാട്ടി പിന്തുണച്ചുള്ള ലേഖനമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, മുസ്ലിം ലീഗിനെതിരെ സന്ദീപ് വാര്യര്‍ രംഗത്ത് വന്നത്.

Read Also: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിലെ മുഖ്യപ്രാസംഗികയായി സുജയ പാര്‍വ്വതി: സ്വാഗതം ചെയ്ത് ശശികല

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

എങ്കിലും ചന്ദ്രികേ …
‘ചന്ദ്രിക ഉദിക്കുമ്പോള്‍ കുറുക്കന്‍ ഓരിയിടും … അങ്ങനെ ചന്ദ്രിക ഉദിച്ചപ്പോള്‍ ലീഗ് എന്ന കുറുക്കന്‍ ഓരിയിടുകയാണ്. പോപ്പുലര്‍ ഫ്രണ്ടുകാരനായ സിദ്ധീഖ് കാപ്പന് വേണ്ടി കണ്ണീരൊഴുക്കുകയാണ് മുസ്ലിം ലീഗ്. പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നു എന്ന് വരുത്തി തീര്‍ക്കുമ്പോഴും പിഎഫ്‌ഐ നിശ്ചയിക്കുന്ന അജണ്ടയിലായിരുന്നു ലീഗ് രാഷ്ട്രീയം മുന്നോട്ട് പോയിരുന്നത്. ഒരു വശത്ത് കെ.എം ഷാജി തീവ്രവാദ വിരുദ്ധ ഗീര്‍വാണ പ്രസംഗം നടത്തും, മറുവശത്ത് കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും എല്ലാം ചേര്‍ന്ന് പിഎഫ്‌ഐ അജണ്ട നടപ്പാക്കും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button