Latest NewsNewsIndia

ട്രെയിന്‍ തീവയ്പ്പ് : എടിഎസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. താന്‍ കേരളം സന്ദര്‍ശിച്ചിട്ടില്ലെന്ന് ഷാരൂഖ് സെയ്ഫി

തന്റെ മകന് ആശാരി പണിയാണെന്ന് പിതാവ് യാമീന്‍

 

ബുലന്ദ്ഷഹര്‍: എലത്തൂരില്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് എടിഎസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്. കേരളം സന്ദര്‍ശിച്ചിട്ടുണ്ടോ, കേരളത്തില്‍ സുഹൃത്തിക്കളുണ്ടോ എന്നാണ് ചോദിച്ചതെന്ന് ഷാറൂഖ് സെയ്ഫി പറയുന്നു. ജോലി എന്താണെന്ന് നോക്കി. ഫോണ്‍ പരിശോധിച്ചുവെന്നും ഫോണിന്റെ ടവര്‍ ലോക്കേഷന്‍ പോലീസ് പരിശോധിച്ചുവെന്നും ഷാരൂഖ് സെയ്ഫി പറയുന്നു.

Read Also: ’80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിന്റെ മരണം കൊലപാതകം, സംഭവം സുഹൃത്തുക്കള്‍ക്കായി മദ്യസല്‍ക്കാരം നടത്തുന്നതിനിടെ’

കേസില്‍ ഗാസിയാബാദ് എടിഎസാണ് ബുലന്ദ്ഷഹര്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. കേരളത്തില്‍ താന്‍ ഇന്ന് വരെ പോയിട്ടില്ല. ഡല്‍ഹിക്കപ്പുറം യാത്ര ചെയ്തിട്ടുമില്ലെന്നും യുവാവ് പറഞ്ഞു.

അതേസമയം, തന്റെ മകന്‍ കഴിഞ്ഞ രണ്ട് മാസമായി വീട്ടിലാണെന്നും കേരളത്തിലേക്ക് പോയിട്ടില്ലെന്നും ഷാരൂഖിന്റെ പിതാവ് യാമീന്‍ പറയുന്നു. തന്റെ മകന്‍ ആശാരിയായി ജോലി ചെയ്യുകയാണെന്നും ഇയാള്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും യാമീന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button