Latest NewsKeralaNews

ക്ഷേത്രത്തിലെ അന്നദാനം: 300 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ. 300 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്ത അന്നദാനത്തിലൂടെയാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് റിപ്പോർട്ട്. പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Read Also: ‘ഷാരൂഖുമാർ ധാരാളമുണ്ട്, മതേതരത്വത്തിൻ്റെ കൂടാരം കൊണ്ട് മറകെട്ടി ഇവരെ അതിഥികളായി സംരക്ഷിക്കുകയാണ് ഭരണകൂടം’:അഞ്‍ജു പാർവതി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര ഭക്ഷ്യവിഷബാധയാണ് ഉണ്ടായിരിക്കുന്നതെന്നും അധികൃതരെ വിവരം അറിയിച്ചതായും കന്യാകുളങ്ങര സർക്കാർ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Read Also: കാൽവരിയിൽ യേശു ജീവാർപ്പണം ചെയ്ത ദിവസം: ‘ദുഃഖ വെള്ളി’ എന്ന പേരിനു പിന്നിലെ കഥയറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button