Latest NewsIndiaNews

ഗുജറാത്ത് അതിർത്തിയിൽ നുഴഞ്ഞുകയറ്റം: പാകിസ്ഥാൻ പൗരനെ പിടികൂടി

ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലാണ് നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്തത്

ഗുജറാത്ത് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ പിടികൂടി. ബിഎസ്എഫിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നാഗർപാർക്കർ സ്വദേശിയായ ദയാറാമാണ് ബിഎസ്എഫിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.

ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലാണ് നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഒരാൾ അതിർത്തി മുറിച്ചു കടക്കുന്നതായി ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇയാളെ സുരക്ഷാസേനയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെയാണ് ദയാറം പാകിസ്ഥാൻ പൗരനാണെന്ന് തിരിച്ചറിഞ്ഞത്.

Also Read: ‘കഴുതപ്പാലിൽ ഉണ്ടാക്കുന്ന സോപ്പ് സ്ത്രീകളെ മാത്രമേ സുന്ദരികളാക്കുകയുള്ളോ?’: മനേകാ ഗാന്ധിയെ പരിഹസിച്ച് ബിന്ദു അമ്മിണി

ഇതിനുമുൻപും സമാനമായ സംഭവങ്ങൾ അതിർത്തി പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം രാജസ്ഥാനിലും സമാനമായ രീതിയിൽ പാകിസ്ഥാൻ പൗരൻ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞ് കയറിയിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിന് സമീപമുള്ള ഹർമുക്ക് ചെക്ക് പോസ്റ്റ് സമീപത്താണ് സംഭവം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button