Latest NewsNewsIndia

മുംബൈ വിമാനത്താവളത്തിലെ രണ്ട് റൺവേകൾ മെയ് രണ്ടിന് ആറ് മണിക്കൂർ അടച്ചിടും, കൂടുതൽ വിവരങ്ങൾ അറിയാം

അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും, വിമാനങ്ങൾ റദ്ദ് ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്

ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റൺവേകൾ താൽക്കാലികമായി അടച്ചിടുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ് രണ്ടിനാണ് റൺവേ അടച്ചിടുക. രാവിലെ 11:00 മണി മുതൽ 5:00 മണി വരെ ആറ് മണിക്കൂർ നേരത്തേക്കാണ് റൺവേ താൽക്കാലികമായി അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വൈകിട്ട് 5:00 മണിക്ക് ശേഷം സാധാരണ പ്രവൃത്തി ദിവസം പോലെ തന്നെ റൺവേ പ്രവർത്തിക്കുന്നതാണ്. അതേസമയം, അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും, വിമാനങ്ങൾ റദ്ദ് ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന മുംബൈ വിമാനത്താവളം പുറത്തുവിട്ടിട്ടുണ്ട്.

മഴക്കാലം വരുന്നതിനാൽ റൺവേകളുടെയും, അനുബന്ധ സൗകര്യങ്ങളുടെയും, അറ്റകുറ്റപ്പണികൾ നടത്തുകയും റൺവേയുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന്റെയും ഭാഗമായാണ് ആറ് മണിക്കൂർ റൺവേ അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനോടൊപ്പം തന്നെ വിദഗ്ധസമിതി അംഗങ്ങൾ റൺവേയിൽ മൈക്രോ- ടോക്സ്ചർ, മൈക്രോ- ടെക്സ്ചർ എന്നിവയിൽ തേയ്മാനം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിൾ റൺവേ വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈ വിമാനത്താവളം.

Also Read: എം​ഡി​എം​എ​യു​മാ​യി എം​ബി​എ വി​ദ്യാ​ർ​ത്ഥി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button