KeralaLatest NewsNews

ഏലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ അക്രമിയെ തിരിച്ചറിഞ്ഞ് സംഭവത്തിന്റെ പ്രധാന ദൃക്‌സാക്ഷിയായ റാസിഖ്

കൊച്ചി: ഒരു ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് പൊലീസ് ഒരു ഫോട്ടോ റാസിഖിനെ കാണിച്ചുകൊടുത്തെന്നാണ് വിവരം. പൊലീസ് കാണിച്ച സിസിടിവി ഫുട്ടേജില്‍ നിന്നുള്ള ചില സിസിടിവി ദൃശ്യങ്ങളും റാസിഖ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിയെ റാസിഖ് തിരിച്ചറിയുക കൂടി ചെയ്തതോടെ ഉടന്‍ തന്നെ ഇയാളെ കുടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also:തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം,രണ്ട് മരണം

പ്രതി ആരാണെന്നും ഏത് നാട്ടുകാരനാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റാസിഖിനെ കേസിലെ ഏറ്റവും വിശ്വസ്തനായ ദൃക്സാക്ഷിയായാണ് പൊലീസ് കാണുന്നത്. റാസിഖ് പറഞ്ഞത് പ്രകാരമായിരുന്നു ഇന്നലെ പൊലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കിയത്.

എലത്തൂരില്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് എടിഎസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button