Latest NewsIndiaNews

പ്രതിരോധ ചർച്ചകൾക്ക് തുടക്കമിട്ട് ഇന്ത്യയും ജപ്പാനും, പ്രധാനമായും ചർച്ച ചെയ്തത് ഈ വിഷയങ്ങൾ

ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ വ്യവസായങ്ങൾ ശക്തമാക്കാനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കുന്നതാണ്

ഇന്ത്യ- ജപ്പാൻ പ്രതിരോധ നയതന്ത്ര ചർച്ച സംഘടിപ്പിച്ചു. ഏഴാമത് പ്രതിരോധ നയതന്ത്ര ചർച്ച ഡൽഹിയിലാണ് നടന്നത്. പ്രതിരോധ മന്ത്രി ഗിരിധർ അമരന്റെയും, ജപ്പാനിലെ അന്താരാഷ്ട്ര കാര്യങ്ങളുടെ പ്രതിരോധ ഉപമന്ത്രി ഒക മസാമിയുടെയും അധ്യക്ഷതയിലാണ് ചർച്ചകൾ നടന്നത്. സേവന തലത്തിലെ നടപടിക്രമങ്ങൾ, മേഖലാ സുരക്ഷാ പ്രശ്നങ്ങൾ, പ്രതിരോധ ഉപകരണങ്ങളിലെയും സാങ്കേതികവിദ്യയിലെയും സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ഇരുരാജ്യങ്ങളും ചർച്ച ചെയ്തത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ വ്യവസായങ്ങൾ ശക്തമാക്കാനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കുന്നതാണ്. അതേസമയം, ആത്മ നിർഭർ ഭാരത് പദ്ധതിയുടെ കീഴിൽ ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ പരിശോധിക്കുന്നതിനായി ജാപ്പനീസ് പ്രതിരോധ വ്യവസായങ്ങളെ പ്രതിരോധ സെക്രട്ടറി ഗിരിധർ അമരൻ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2023 ജനുവരിയിൽ ജപ്പാനിൽ നടന്ന ഇന്ത്യൻ എയർഫോഴ്സിന്റെയും, ജാപ്പനീസ് എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെയും തമ്മിലുള്ള ‘വീർ ഗാർഡിയൻ’ എന്ന യുദ്ധവിമാന പരിശീലനത്തെക്കുറിച്ചും ഇരുരാജ്യങ്ങൾ സംവദിച്ചിട്ടുണ്ട്.

Also Read: ‘രാഷ്ട്രീയം അല്ല രാഷ്ട്രമാണ് പ്രധാനം, ദേശീയതയിലേക്ക് സ്വാഗതം’: അനിൽ ആൻ്റണിക്ക് സ്വാഗതം അറിയിച്ച് സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button