Latest NewsKeralaNews

കോൺഗ്രസ്സിന് ഇനിയെങ്കിലും വെളിവുണ്ടാകേണ്ടിയിരിക്കുന്നു, അനിൽ ആന്റണിക്ക് അഭിവാദ്യങ്ങളുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

അനിൽ ആന്റണിയല്ല പെട്ടി താങ്ങികൾക്ക് അടിമപ്പെടുന്ന കോൺഗ്രസ്സ് പാർട്ടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്

തിരുവനന്തപുരം : കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചുവടുമാറിയ അനിൽ ആന്റണിക്ക് അഭിവാദ്യങ്ങളുമായി അഡ്വ ശ്രീജിത്ത്‌ പെരുമന. അനിൽ ആന്റണിയല്ല പെട്ടി താങ്ങികൾക്ക് അടിമപ്പെടുന്ന കോൺഗ്രസ്സ് പാർട്ടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നും കോൺഗ്രസ്സിന് ഇനിയെങ്കിലും വെളിവുണ്ടാകേണ്ടിയിരിക്കുന്നുവെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ശ്രീജിത്ത്‌ പെരുമന പറയുന്നു.

read also: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരം: വിമർശനവുമായി എം വി ഗോവിന്ദൻ

കുറിപ്പ് പൂർണ്ണ രൂപം

അനിൽ ആന്റണിക്ക് അഭിവാദ്യങ്ങൾ ; അനിൽ ആന്റണിയല്ല പെട്ടി താങ്ങികൾക്ക് അടിമപ്പെടുന്ന കോൺഗ്രസ്സ് പാർട്ടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്..
അച്ഛന്റെ കൈ പിടിച്ച് കുഞ്ഞുന്നാൾ മുതൽ ഈ പാർട്ടിയിൽ ആത്മാർപ്പണം നടത്തി പ്രവർത്തിക്കുകയും, കോളേജ് കാലഘട്ടത്തിൽ പഠനം പോലും രണ്ടാമതാക്കി രാപ്പകൽ വെള്ളം കോരിയപ്പോഴും പെട്ടി താങ്ങികൾ നേതാക്കളുടെ ആശീർവാദത്തിൽ പദവികളും, പണവും സമ്പാദിച്ചു തടിച്ച് കൊഴുക്കുകയായിരുന്നു എന്ന് തിരിച്ചറിവിൽ നിന്നാണ് ഈ പ്രതികരണം.

കോൺഗ്രസ്സിന് ഇനിയെങ്കിലും വെളിവുണ്ടാകേണ്ടിയിരിക്കുന്നു.
അനിൽ ആന്റണിക്ക് ആശസകൾ ❤️
അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button