അനിലിനെ ബിജെപി പാളയത്തില്‍ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും

കോണ്‍ഗ്രസ് ആദ്യമേ തള്ളിക്കളഞ്ഞ അനില്‍ ഇനി ദേശീയ രാഷ്ട്രീയത്തില്‍ ശോഭിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവും മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകനെ ബിജെപി പാളയത്തിലെത്തിച്ചതിന് പിന്നില്‍ വലിയ നീക്കങ്ങളും ലക്ഷ്യങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിലിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കം നടന്നതെന്നാണ് വ്യക്തമാകുന്നത്. മോദി തന്നെയാണ് മുന്‍കൈ എടുത്തതെന്നാണ് സൂചന.

Read Also: ഉന്നതരെ ലക്ഷ്യംവെച്ച് ഫ്ലാറ്റിൽ പെണ്‍വാണിഭ സംഘം: മോഡലുകൾ ഉൾപ്പെടെ യുവതികളെ മോചിപ്പിച്ച് പോലീസ്

പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അനിലുമായി ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടത്. അതിന് ശേഷം ചര്‍ച്ചകള്‍ അമിത് ഷായാണ് നിരീക്ഷിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അനില്‍ ബിജെപിയിലേക്ക് എത്തിയത്. ദേശീയ തലത്തിലാകും അനിലിന്റെ റോള്‍ എന്നും സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. അനിലിന്റെ ദേശീയ തലത്തിലെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബി ജെ പി എന്നാണ് വ്യക്തമാകുന്നത്.

അതേസമയം, അനില്‍ ആന്റണിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു നിന്നും മത്സരിപ്പിക്കാന്‍ ബിജെപിയില്‍ ആലോചനയുണ്ടെന്നാണ് സൂചന. അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും ബിജെപി പ്രചാരണമുണ്ട്. ആന്റണിയുടെ മകനെ പാര്‍ട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായാണ് ബിജെപി കാണുന്നത്.

 

Share
Leave a Comment