Latest NewsNewsIndiaTechnology

വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് പൂട്ടിടാൻ കേന്ദ്രം, കെവൈസി മാനദണ്ഡങ്ങൾ ഉടൻ പരിഷ്കരിക്കും

ഇന്ത്യയിലുടനീളം ടെലികോം അനലിറ്റിക്സ് ആരംഭിക്കാൻ ഫ്രോഡ് മാനേജ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ പോർട്ടൽ തീരുമാനിച്ചിട്ടുണ്ട്

രാജ്യത്ത് വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് പൂട്ടിയിടാൻ ഒരുങ്ങുകയാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, തട്ടിപ്പുകൾ തടയുന്നതിനായി കെവൈസി മാനദണ്ഡങ്ങൾ ഉടൻ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ട്. ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകൾ 5 എണ്ണമായി കുറയ്ക്കുക, സിം കാർഡുകൾ നൽകുന്നതിന് രേഖകളുടെ ഡിജിറ്റൽ പതിപ്പ് പരിശോധിച്ചുറപ്പിക്കുക, സിം കാർഡുകൾ ദുരുപയോഗം ചെയ്താൽ പിഴയും തടവും വിധിക്കുക തുടങ്ങിയ പരിഷ്കരണങ്ങളാണ് ഏർപ്പെടുത്തുന്നത്.

ഇന്ത്യയിലുടനീളം ടെലികോം അനലിറ്റിക്സ് ആരംഭിക്കാൻ ഫ്രോഡ് മാനേജ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ പോർട്ടൽ തീരുമാനിച്ചിട്ടുണ്ട്. ഇത് വരിക്കാരുടെ പേരിൽ പ്രവർത്തിക്കുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും, കൂടുതൽ കണക്ഷനുകൾ ഉണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കാനും സഹായിക്കുന്നതാണ്. രണ്ട് മാസത്തിനുള്ളിൽ ടെലികോം അനലറ്റിക്സ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

Also Read: റംലത്തിന്റെ ഫ്ളാറ്റില്‍ മുഖ്യമന്ത്രി പാലുകാച്ചി

shortlink

Related Articles

Post Your Comments

Related Articles


Back to top button