Latest NewsNewsBusiness

ഇഎംഐ വ്യവസ്ഥയിൽ മാമ്പഴം വാങ്ങാം, വേറിട്ട വിൽപ്പന തന്ത്രവുമായി വ്യാപാരി

ചില്ലറ വിപണിയിൽ ഒരു ഡസൻ അൽഫോൻസാ മാമ്പഴത്തിന് 1,300 രൂപ വരെയാണ് വില

തവണ വ്യവസ്ഥയിൽ ഫ്രിഡ്ജ്, ടിവി, റഫ്രിജറേറ്റർ എന്നിവ വാങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, തവണ വ്യവസ്ഥയിൽ മാമ്പഴം വാങ്ങാൻ അവസരം ലഭിച്ചാലോ?, അത്തരത്തിൽ വേറിട്ട വിൽപ്പന തന്ത്രവുമായി എത്തിയിരിക്കുകയാണ് പൂനെയിലെ ഒരു പഴ കച്ചവടക്കാരൻ. പൂനെയിലെ ഗുരുകൃപ ട്രേഡേഴ്സ് ആൻഡ് ഫ്രൂട്ട് പ്രോഡക്റ്റ്സിന്റെ ഉടമയായ ഗൗരവ് സനസാണ് പുതിയ ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും, ഇഎംഐ വ്യവസ്ഥയിലൂടെ പുതിയ ബിസിനസ് തന്ത്രം കൂടിയാണ് ഗൗരവ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്വന്തമായി ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് തവണ വ്യവസ്ഥയെ മാമ്പഴം വാങ്ങിക്കാനാകും.

ദേവഗഡ്, രത്നഗിരി എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്ന അൽഫോൻസ ഇനത്തിൽപ്പെട്ട മാമ്പഴമാണ് തവണ വ്യവസ്ഥയിൽ ഗൗരവ് വിൽപ്പന നടത്തുന്നത്. ചില്ലറ വിപണിയിൽ ഒരു ഡസൻ അൽഫോൻസാ മാമ്പഴത്തിന് 1,300 രൂപ വരെയാണ് വില. ഈ തുക സാധാരണക്കാർക്ക് ഒരുമിച്ചു താങ്ങാൻ കഴിയാത്തതോടെയാണ് ഇഎംഐ വ്യവസ്ഥ ഏർപ്പെടുത്തിയത്. ക്രെഡിറ്റ് കാർഡ് ഉടമകൾ മാമ്പഴം വാങ്ങുന്ന തുക 3 മാസം, 6 മാസം, 12 മാസം എന്നിങ്ങനെ ഇഎംഐ ഗഡുക്കളായി മാറ്റും. അതേസമയം, മിനിമം 5,000 രൂപയുടെ മാമ്പഴം വാങ്ങിക്കുന്നവർക്ക് മാത്രമേ ഈ സൗകര്യം ലഭ്യക്കുകയുളളൂ.

Also Read: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button