Latest NewsNewsIndia

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പറ വഴിപാട് നടത്തി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

രാജ്യത്തുടനീളം രാഹുലിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍

തിരുവനന്തപുരം: ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പറ വഴിപാട് നടത്തി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനും പ്രധാനമന്ത്രിയാകാനും എളവൂര്‍ പുത്തന്‍കാവ് ഭഗവതീ ക്ഷേത്രത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറ വഴിപാട് നടത്തിയത്. പാറക്കടവ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഹുലിന് വേണ്ടി പറ വഴിപാട് നടത്തിയത്. രാജ്യത്തുടനീളം ഇത്തരത്തില്‍ രാഹുലിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടക്കുകയാണ്. എന്നാല്‍ ഇതിനെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button