NewsTechnology

ഡെൽ വോസ്ട്രോ 5620 D552269WIN9S 12th Gen i5-1240P (2022): റിവ്യൂ

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ഡെൽ. ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളുടെ ലിസ്റ്റിൽ ഡെല്ലിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ബഡ്ജറ്റ് റേഞ്ചിലെയും പ്രീമിയം റേഞ്ചിലെയും ലാപ്ടോപ്പുകൾ ഡെൽ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ഡെൽ പുറത്തിറക്കിയ പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പാണ് ഡെൽ വോസ്ട്രോ 5620 D552269WIN9S 12th Gen i5-1240P (2022). നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920 × 1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12th Gen Intel Core i5-12340P പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: തലമുടി തഴച്ച് വളരാൻ ഉലുവ: അറിയാം ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍…

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 4 cell 54 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.91 കിലോഗ്രാം മാത്രമാണ്. ഡെൽ വോസ്ട്രോ 5620 D552269WIN9S 12th Gen i5-1240P (2022) ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 75,799 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button